Latest News

കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അന്തരിച്ചു

പനാജി• മുന്‍ രാജ്യസഭാ എംപിയും മുന്‍ ഗോവ കോണ്‍ഗ്രസ് അധ്യക്ഷനുമായ ശാന്താറാം നായിക് അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉടനെ മര്‍ഗോ പട്ടണത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

1984 ല്‍ ലോക്സഭാംഗമായിരുന്ന നായിക് ഗോവ സംസ്ഥാന പദവിയ്ക്ക് വേണ്ടി ഏറെ ശബ്ദമുയര്‍ത്തിയിട്ടുട്നു. 2005-2011 കാലയളവിലും 2011-2017 കാലയളവിലും രാജ്യസഭാംഗമായിരുന്നു. 2017 ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി വിനയ് ടെന്‍ഡുല്‍ക്കറെ പരാജയപ്പെടുത്തിയാണ് രാജ്യസഭയിലെത്തിയത്.

1967 ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച നായിക് ഗോവ പ്രദേശ്‌ കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button