തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്ക് ജോസ്.കെ മാണിയെ തെരഞ്ഞെടുത്തതിന്റെ കാരണം വെളിപ്പെടുത്തി എം.എം.ഹസ്സന്‍. യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ മാണിയുടെ തിരിച്ചുവരവ് അനിവാര്യമാണെന്നും മുന്നണിയുടെ കെട്ടുറപ്പിന് ത്യാഗം സഹിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ജോസ്.കെ മാണിക്ക് സീറ്റ് നല്‍കിയതെന്നും ഹസ്സന്‍ വെളിപ്പെടുത്തി.
Also Read : രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ജോസ് കെ. മാണി
എല്ലാവരുടെയും അറിവോടെയാണ് മാണിയെ തിരിച്ചെടുക്കാനുള്ള തീരുമാനം എടുത്തതെന്നും ഇതേക്കുറിച്ച് കെപിസിസിയിലും രാഷ്ട്രീയകാര്യ സമിതിയിലും ചര്‍ച്ച ചെയ്തിരുന്നുവെന്നും ഇതിനായി കുഞ്ഞാലിക്കുട്ടിയെയാണ് ചുമതലപ്പെടുത്തിയിരുന്നതെന്നും ഹസ്സന്‍ പറഞ്ഞു. പ്രവര്‍ത്തകരുടെ വികാരം മാനിക്കുന്നുവെന്നും മുന്നണി പ്രവേശനത്തിന് തടസ്സമാകാതിരിക്കാനാണ് മാണിക്ക് സീറ്റ് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read : ഷിബുവിന്റെ പ്രതീക്ഷകളെല്ലാം തകര്‍ന്നു; ഇതിനായിരുന്നോ ഗള്‍ഫില്‍ നിന്നും ഇന്നലെ എത്തിയത്..?
ജോസ് കെ മാണിക്ക് സീറ്റ നല്‍കിയതിനെ തുടര്‍ന്നുണ്ടാകുന്ന പ്രതിഷേധം അതിരു കടക്കുന്നത് പാര്‍ട്ടിക്ക് അപകടമാണെന്നുവെന്നും തീരുമാനം മുന്നണിയേയോ കോണ്‍ഗ്രസ്സിനേയോ തകര്‍ത്തിട്ടില്ലെന്നും ബിജെപിയെയും സിപിഎമ്മിനെയും നേരിടാന്‍ കേരള കോണ്‍ഗ്രസ്സ് മുന്നണിയില്‍ വരണമെന്നും ഹസ്സന്‍ പറഞ്ഞു. പഴയ സ്ഥാനങ്ങള്‍ തിരിച്ചു വേണമെന്ന് കെ.എം മാണി ആവശ്യപ്പെട്ടതായും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments