കോട്ടയം: പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിതെന്ന് ജോസ് കെ. മാണി എംപി. രാജ്യസഭയിലേക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കെ.എം.മാണി നേരത്തെ പരസ്യമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജോസ് കെ. മാണിയെ സ്ഥാനാര്‍ഥിയായി പരിഗണിച്ചത്. സീറ്റ് ലഭിച്ചിരിക്കുന്നത് വളരെ പ്രധാനപ്പെട്ട സാഹചര്യത്തിലാണ്. തന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
എന്നാല്‍ ജോസ് കെ. മാണി മത്സരിക്കുന്നതിനോട് തനിക്ക് താത്പര്യമില്ലെന്ന് മാണി പറഞ്ഞു. ഇതോടെ കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥിയെ വേണ്ടെന്നും മാണിക്കും ജോസ് കെ.മാണിക്കും താത്പര്യമില്ലെങ്കില്‍ പാര്‍ട്ടിക്കു വേണ്ടി പണിയെടുക്കുന്ന ആര്‍ക്കെങ്കിലും സീറ്റ് നല്‍കണമെന്ന് ജോസഫ് പക്ഷം ഉന്നയിച്ചു. ഇതോടെയാണ് ലോക്സഭാ എംപിയായ ജോസ് കെ.മാണിയെതന്നെ രാജ്യസഭയിലേക്ക് അയയ്ക്കാന്‍ മാണി തീരുമാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരു വര്‍ഷത്തിനകം വരുന്നതിനാല്‍ കോട്ടയത്ത് ഉപതെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
Post Your Comments