മലപ്പുറം: പരപ്പനങ്ങാടിയില്‍ ബിജെപി അനുഭാവികളുടെ വീടിന് നേരെ സിപിഎം പ്രവര്‍ത്തകരുടെ കൈയ്യേറ്റം. ബിജെപി അനുഭാവികളായ തുണിശേരി വേലായുധന്‍, തണ്ടാന്‍ പറമ്പത്ത് ചന്ദ്രന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് സിപിഎം പ്രവര്‍ത്തകരുടെ കൈയ്യേറ്റം.
read also: അഴിമതി ഒഴിവാക്കാൻ പുതിയ പദ്ധതിയുമായി ഡി.ജി.പി
വീടിന് പുറത്ത് 3030 വരെ ചുവരെഴുത്തിനായി ബുക്കിംഗ് ചെയ്തതായി സിപിഎം പ്രവര്‍ത്തകര്‍ എഴുതി ചേര്‍ത്തത്. ഇതിനൊപ്പം ചുവന്ന നക്ഷത്രവും വരച്ചിട്ടുണ്ട്. ചന്ദ്രന്റെ വീടിന്റെ ജനല്‍ച്ചില്ല് പൊട്ടിക്കുകയും ചെയ്തു ഇന്നലെ രാത്രിയാണു സംഭവമുണ്ടായത്. ‘സിപിഐഎം ബുക്ക്ഡ് – 3030’ എന്നാണ് ചുവരുകളില്‍ എഴുതിയിരിക്കുന്നത്. ചുവരിലും ജനലിലും തൂണിലും ഇത്തരത്തില്‍ എഴുതിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments