ചെന്നൈ: രാമാനന്തപുരത്ത് കടലിൽ വീണ് കാണാതായ നാവിക ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം പുതുക്കോട്ട ജില്ലയിലെ ജഗതാപട്ടണത്തിന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ നിന്നാണ് കണ്ടെത്തിയത്. 27കാരനായ സെക്കന്റ് ഗ്രേഡ് നാവികനായ രാംപ്രകാശാണ് മരിച്ചത്. ബുധനാഴ്ച രാത്രിയിൽ പട്രോളിങ്ങിനിടെ രാംപ്രകാശ് കടലിൽ വീഴുകയായിരുന്നു. ഇദ്ദേഹത്തിനായി നാവികസേന തിരച്ചിൽ നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയായാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചെന്നൈയിലേക്ക് കൊണ്ടുപോയി.
ALSO READ: അബുദാബിയിൽ ഏഴ് വയസുകാരൻ കടലിൽ മുങ്ങിമരിച്ചു
Post Your Comments