Latest NewsNewsInternationalGulf

അബുദാബിയിൽ ഏഴ് വയസുകാരൻ കടലിൽ മുങ്ങിമരിച്ചു

അബുദാബി: ബീച്ചിൽ കുളിക്കാനിറങ്ങിയ ഏഴ് വയസുകാരൻ മുങ്ങിമരിച്ചു. കുട്ടിയുടെ സഹോദരൻ പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടി തിരയിൽപെട്ടത് ശ്രദ്ധയിൽപ്പെട്ട ലൈഫ്ഗാർഡുകൾ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജപ്പെടുകയായിരുന്നു. കുട്ടിയുടെ സഹോദരനായ എട്ട് വയസുകാരനെ ലൈഫ്ഗാർഡ് രക്ഷപ്പെടുത്തി. കുട്ടി അൽ റഹബ ആശുപത്രിയിൽ ചികിത്സയിലാണ്.

also read: അമ്മാവന് ബലിയിട്ട് തൊട്ടുപിന്നാലെ യുവാവ് ആറ്റിൽ മുങ്ങിമരിച്ചു

സ്വിമ്മിങ്‌പൂളുകളിലും ബീച്ചിലും കുട്ടികൾ അപകടത്തിൽപ്പെടുന്നത് പതിവായതോടെ പോലീസ് കർശന നിർദ്ദേശങ്ങൾ മുൻപും നൽകിയിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിൽ നാല് കുട്ടികൾ അൽ ബാഹിയയിൽ കുളത്തിൽ വീണ് മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button