ന്യൂഡല്‍ഹി: ലോകത്തിലേറ്റവും മികച്ച ആക്രമണ അന്തര്‍വാഹിനിയായ ഐഎന്‍എസ് കല്‍വാരി നാവികസേനയുടെ ഭാഗമാകുന്നു. കടലിനടിയില്‍ വരെ ആക്രമണം നടത്താന്‍ ശേഷിയുള്ള സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയാണ് നാവികസേനയുടെ ഭാഗമാകാന്‍ പോകുന്നത്. ഈ മാസം അവസാനം ഐഎന്‍എസ് കല്‍വാരിയുടെ കമ്മീഷനിങ് നടക്കുമെന്നാണ് നാവികസേന വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയാണ് കല്‍വാരി. 61.7 നീളമുളള ഈ അന്തര്‍വാഹിനി മണിക്കൂറില്‍ 37 കിലോമീറ്റര്‍ കടലിനടിയിലൂടെ സഞ്ചരിക്കും. 18 ടോര്‍പീഡോകള്‍, 30 മൈനുകള്‍, 39 കപ്പല്‍വേധ മിസൈലുകള്‍ എന്നിലയും ഇതിന് വഹിക്കാന്‍ കഴിയും. കൂടാതെ 40 ദിവസത്തോളം കടലിനടിയില്‍ കഴിയാനും സാധിക്കും.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നാവിക സേന അന്തര്‍വാഹിനി ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ ആറ് അന്തര്‍ വാഹിനികളാണ് നാവിക സേന ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ ആദ്യത്തെതാണ് ഐഎന്‍എസ് കല്‍വാരി.
Post Your Comments