അബുജ•നൈജീരിയയിലെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ കടുനയില്‍ നിന്നും 23 യാത്രക്കാരെ തട്ടിക്കൊണ്ടുപോയി. അമ്മയും നവജാത ശിശുവും അടക്കമുള്ളവര്‍ ഇരയായവരില്‍ ഉള്‍പ്പെടുന്നു.
കഡുനയിലെ ബിര്‍നിന്‍-ഗ്വാരി ഹൈവേയിലാണ് സംഭവം. റോഡിലൂടെ പോയ അഞ്ചിലധികം വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയ ശേഷം ആയുധധാരികള്‍ യാത്രക്കാരെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് സംഭവമെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ ഒരു ഡ്രൈവര്‍ മൊഹമ്മദ് കെബി പറഞ്ഞു.
ബിര്‍നിന്‍-ഗ്വാരി ഹൈവേ തട്ടിക്കൊണ്ടുപോകല്‍ കാരുടെ സ്വര്‍ഗമായി മാറിയിരിക്കുകയാണെന്ന് മറ്റൊരു ദൃക്സക്ഷിയായ മുസ യകുബു പറഞ്ഞു.
ഈ വര്‍ഷമാദ്യം മുതല്‍ നൈജീരിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ ഡസന്‍ കണക്കിന് ആക്രമണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും പൂര്‍ണമായും വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രദേശ വാസികളുടെ അഭിപ്രായത്തില്‍ ബിര്‍നിന്‍-ഗ്വാരി എക്സ്പസ് ഹൈവേ വടക്കന്‍ നൈജീരിയയിലെ ഏറ്റവും അപകടകരമായ റൂട്ടായി മാറിയിട്ടുണ്ട്.
Post Your Comments