കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ നവവരന്‍ കെവിന്റെ മുഖം നമ്മുടെയന്നും മനസുകളില്‍ നിന്നും മാഞ്ഞു പോയിട്ടുണ്ടാകില്ല. കെവിന്‍ അവസാനമായി പറഞ്ഞ വാക്കുകള്‍ ഓര്‍ത്ത് നീറി നീറി ജീവിക്കുകയാണ് ഭാര്യ നീനു.
‘ആരൊക്കെ എതിര്‍ത്താലും പൊന്നി എന്റെ സ്വന്തമായിരിക്കും. ആര്‍ക്കും വിട്ടുകൊടുക്കാതെ ഞാന്‍ സൂക്ഷിക്കും. വിവാഹ രജിസ്ട്രേഷന്റെ കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട്. രാവിലെ തന്നെ എന്നെ വിളിക്കണേട്ടോ’- കെവിന്റെ അവസാന വാക്കുകളാണിത്.
തന്റെ ജീവന്‍ പോയാലും നീനുവിനെ സംരക്ഷിക്കുമെന്ന കെവിന്റെ വാക്കുകളെ നെഞ്ചോടടുക്കിപ്പിടിച്ചുകൊണ്ടാണ് ഇന്ന് നീനു ജീവിക്കുന്നത്. ഇതുമാത്രമായിരുന്നില്ല കെവിന്റെ ആഗ്രഹങ്ങള്‍. തടസമില്ലാതെ വിവാഹമൊക്കെ നടത്തിയ ശേഷം നമ്മുക്കൊന്നിച്ചു വേളാങ്കണ്ണി പള്ളിയില്‍ പോകണമെന്നും കെവിന്‍ ചേട്ടന്‍ പറഞ്ഞിരുന്നുവെന്ന് നീനു പറയുന്നു.
നാഗമ്പടത്തെ തീര്‍ത്ഥാടന കേന്ദ്രത്തിലായിരുന്നു ഞങ്ങള്‍ അവസാനമായി പോയത്, മെഴുകുതിരി കത്തിച്ച് ഒരുമിച്ചു പുണ്യാളന് മാല ചാര്‍ത്തി പ്രാര്‍ത്ഥിച്ചാണ് അന്ന് മടങ്ങിയതെന്നും വേദനയോടെ നീനു പറഞ്ഞു.
Also Read : ജനനേന്ദ്രീയത്തിലടക്കം 15 ചതവുകള്‍, കെവിന്‌റെ ശരീരം വെള്ളത്തില്‍ കിടന്നത് മണിക്കൂറുകള്‍
തന്നെ കെവിന്‍ ചേട്ടന്‍ ഏല്‍പ്പിച്ചു പോയ അച്ഛനെയും അമ്മയേയും മരണം വരെ സംരക്ഷിക്കുമെന്നും നന്നായി പഠിച്ച് നല്ലൊരു ജോലി നേടി കെവിന്‍ ചേട്ടന്റെ അച്ഛനെയും അമ്മയെയും സംരക്ഷിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും നീനു കണ്ണീരോടെ പറയുന്നു.
Post Your Comments