
കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്‌റെ പേരില്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ കൊലപ്പെടുത്തിയ കെവന്‌റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. കെവിന്‌റെ മൃതദ്ദേഹത്തില്‍ പലയിടത്തും ചതവും ചവിട്ടേറ്റ പാടുകളുമുണ്ട്. എന്നാല്‍ മരണ കാരണം ഇതല്ല. കെവന്‌റെ ജനനേന്ദ്രീയത്തിലടക്കം 15 ഭാഗത്താണ് ചതവ് കണ്ടെത്തിയിരിക്കുന്നത്.
20 മണിക്കൂറിലധികം കെവിന്‌റെ ശരീരം വെള്ളത്തില്‍ കിടന്നെന്നാണ് നിഗമനം. ശരീരം കണ്ടെത്തിയപ്പോള്‍ തന്നെ ജീര്‍ണിക്കുവാന്‍ തുടങ്ങിയിരുന്നു. കെവിന്‌റെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി അയയ്ച്ചിരിക്കുകയാണ്. ചൊവ്വാഴ്ച്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് കെവിന്‌റെ മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ഇത് വീഡിയോയിലും പകര്‍ത്തിയിട്ടുണ്ട്. ആന്തരിക അവയവങ്ങളുടെ പരിശോധന തിരുവനന്തപുരത്തെ ഫോറന്‍സിക്ക് ലാബിലാണ് നടക്കുന്നത്.
Post Your Comments