തിരുവനന്തപുരം: ഇന്നും വന്‍ ബഹളത്തോടെ നിയമസഭ പിരിഞ്ഞു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സഭ ബഹളം വെച്ച് പിരിയുന്നത്. ചില നിയമസഭാംഗങ്ങള്‍ തീവ്രവാദ സ്വഭാവമുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രതിപക്ഷം സഭ ഇന്ന് ബഹിഷ്‌കരിച്ചത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
Also Read : മകൻ മാനസികരോഗി, വൃണം വന്ന് പുഴുകയറിയ കാലുമായി അച്ഛന്‍; ഒടുവില്‍ സാന്ത്വനവുമായി ഗാന്ധിഭവന്‍
നോട്ടീസ് സ്പീക്കര്‍ നിരാകരിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു. രാവിലെ സഭ ചേര്‍ന്നപ്പോള്‍ ആലുവക്കാരെ മുഖ്യമന്ത്രി അപമാനിച്ചുവെന്ന് പറഞ്ഞും ഞങ്ങള്‍ തീവ്രവാദികളാണോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന ബാഡ്ജ് ധരിച്ചുമാണ് പ്രതിപക്ഷം സഭയിലെത്തിയത്.
അന്‍വര്‍ സാദത്ത് മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്തിനാണെന്നും തീവ്രവാദികളെ സഹായിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും തീവ്രവാദികളെ തീവ്രവാദികളായി കാണാന്‍ കഴിയാത്തവരാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി ഇന്നലെ ആരോപിച്ചിരുന്നു. പ്രതിപക്ഷം തീവ്രവാദികള്‍ക്ക് വേണ്ടി വക്കാലത്ത് പിടിക്കുകയാണെന്നും തീവ്രവാദ സ്വഭാവമുള്ളവര്‍ക്ക് കയ്യേറ്റം ചെയ്യാനുള്ളതല്ല പൊലീസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എടത്തല സ്വദേശി ഉസ്മാനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ അന്‍വര്‍ സാദത്താണ് അടിയന്തര പ്രമേയത്തിന് അനുമതിതേടി സംസാരിച്ചത്. എടത്തലയില്‍ പോലീസ് ക്വട്ടേഷന്‍ സംഘത്തെപ്പോലെയാണു പ്രവര്‍ത്തിച്ചതെന്നു സാദത്ത് പറഞ്ഞിരുന്നു. പോലീസിനെ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നു മുഖ്യമന്ത്രി വീണ്ടും തെളിയിച്ചിരിക്കയാണെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.
Post Your Comments