Latest NewsIndia

സര്‍ക്കാര്‍ ആശുപത്രി ഐസിയുവില്‍ കിടന്ന് അഞ്ചുപേര്‍ മരിച്ചു

കാണ്‍പൂര്‍•കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സര്‍ക്കാര്‍ ആശുപത്രിയിലെ ഐസിയുവില്‍ കിടന്ന് അഞ്ച് മുതര്‍ന്ന രോഗികള്‍ മരിച്ചു. എസി പ്ലാന്റ് തകരാറിലായതാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ലാല ലജ്പത് റായി ആശുപത്രിയിലാണ് സംഭവം. ഇവിടെ കഴിഞ്ഞ കുറെ ദിവസങ്ങളായി എസി പ്ലാന്റ് പ്രവര്‍ത്തന രഹിതമാണെന്ന് രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നു. എന്നാല് ഗുരുതരമായ രോഗമാണ് മരണകാരണമെന്നും എസി തകരാര്‍ മൂലമല്ല മരണമെന്നും ആശുപത്രിയുടെ നിയന്ത്രണമുള്ള ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പറഞ്ഞു.

എസി പ്ലാന്റില്‍ കഴിഞ്ഞ ദിവസം തകരാര്‍ ഉണ്ടായിരുന്നുവെങ്കിലും അത് പരിഹരിച്ചിരുന്നതായും പ്രിന്‍സിപ്പാള്‍ നവനീത് കുമാര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button