ചവറ: നവമാധ്യമത്തിലൂടെ സൗഹൃദത്തിലായ യുവതിയെ പീഡിപ്പിച്ച് പണംതട്ടിയ കേസില്‍ യുവമോര്‍ച്ച നേതാവ് പൊലീസ് പിടിയില്‍. യുവമോര്‍ച്ച കൊല്ലം ജില്ലാ കമ്മിറ്റിയംഗം തേവലക്കര സ്വദേശി രാജേഷ് കുമാറാണ് തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ച് യുവതിയെ ലൈംഗികമായി ഇയാള്‍ പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. ഇതിനിടെ, രാജേഷ് യുവതിയില്‍ നിന്ന് പണം കൈപ്പറ്റുകയും എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
തെക്കുംഭാഗം എസ്.ഐ രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. രാജേഷ് ഒമാനില്‍ ജോലിചെയ്തിരുന്ന കാലത്ത് തേവലക്കര സ്വദേശിയും ഭര്‍തൃമതിയുമായ യുവതിയുമായി സൗഹൃദത്തിലായി. ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും വളര്‍ന്ന ബന്ധം ഇരുവരും നാട്ടിലെത്തിയ ശേഷവും തുടര്‍ന്നു. ഏഴ് ലക്ഷത്തിലേറെ രൂപ രാജേഷ് ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്നും തന്റെ എ.ടി.എം കാര്‍ഡ് ഉള്‍പ്പെടെ രാജേഷിന്റെ കൈവശമാണെന്നും പരാതിയില്‍ യുവതി പറയുന്നു.
Post Your Comments