തലശ്ശേരി: നാടിനെ നടുക്കിയ പിണറായി കൊലപാതക കേസിലെ പ്രതി സൗമ്യ തടവറയില്‍ എല്ലാവര്ക്കും പ്രിയപ്പെട്ടവളാണന്നാണ് സൂചന. അച്ഛനേയും അമ്മയേും നൊന്ത് പ്രസവിച്ച മകളേയും എലിവിഷം കൊടുത്ത് കൊന്ന കേസിലെ പ്രതിയായ സൗമ്യ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡിലാണ്. അവിഹിത ബന്ധങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിന് തടസ്സമായതിന്റെ പേരിലാണ് മാതാപിതാക്കളേയും മകളേയും സൗമ്യ ക്രൂരമായി കൊലപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ച സൗമ്യയുടെ ഒരു മകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു.
അവശേഷിച്ച രണ്ടാമത്തെ മകളെയും സൗമ്യ ക്രൂരമായി കൊലപ്പെടുത്തി എന്നിട്ടും നാട്ടുകാര്‍ക്കും പോലീസിനും മുന്നില്‍ അഭിനയിക്കുകയായിരുന്നു സൗമ്യ. ജിവിക്കാന്‍ വേണ്ടി അവിഹിത ബന്ധങ്ങളിലേക്ക് തിരിഞ്ഞ സൗമ്യ വഴിവിട്ട ഇടപാടുകള്‍ക്ക് തടസ്സമാകും എന്ന് കണ്ടപ്പോഴാണ് അച്ഛനേയും അമ്മയേയും മകളേയും എലിവിഷം ഭക്ഷണത്തില്‍ കലര്‍ത്തി നല്കി പതിയെപ്പതിയെ കൊലപ്പെടുത്തി. എന്നാല്‍ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സൗമ്യയെ കണ്ടാല്‍ ഇത്ര ക്രൂരയായ കൊലപാതകിയാണെന്ന് പറയില്ല.
ജയിലിനകത്ത് സൗമ്യ വളരെ ശാന്ത സ്വഭാവക്കാരിയാണ്. ജയിലിലെ സഹതടവുകാര്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം സൗമ്യ വളരെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രിയപ്പെട്ടവളായി മാറിക്കഴിഞ്ഞിട്ടുണ്ട്. കുടനിര്‍മ്മാണമാണ് ജയിലിനകത്ത് സൗമ്യയുടെ തൊഴില്‍. കുടനിര്‍മ്മിച്ച് ദിവസത്തില്‍ 63 രൂപ സൗമ്യ ജയിലിനകത്ത് സമ്പാദിക്കുന്നുണ്ട്. കുടനിര്‍മ്മാണം വളരെ പെട്ടന്ന് തന്നെ സൗമ്യ പഠിച്ചെടുത്തുവെന്ന് ജയില്‍ ജീവനക്കാര്‍ പറയുന്നു. കൊലപാതകങ്ങളില്‍ തനിക്ക് മാത്രമേ പങ്കുളളൂ എന്നാണ് സൗമ്യ ആവര്‍ത്തിച്ച് മൊഴി നല്‍കിയത്.
എന്നാല്‍ മാതാപിതാക്കളേയും മകളേയും കൊലപ്പെടുത്തിയത് താനല്ലെന്ന് സൗമ്യ സഹതടവുകാരോടും ജീവനക്കാരോടും പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ബന്ധുക്കളായി സഹോദരി അടക്കമുള്ളവര്‍ ഉണ്ടെങ്കിലും ജയിലില്‍ ഒരു അഭിഭാഷകന് അല്ലാതെ ഇതുവരെ സൗമ്യയ്ക്ക് സന്ദര്‍ശകര്‍ ആരുമില്ലെന്നാണ് ഇതുവരെയുള്ള വിവരം. അതേസമയം പിണറായി കൂട്ടക്കൊലക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ്. സൗമ്യയുടെ പക്കലുണ്ടായിരുന്ന അഞ്ച് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിച്ച ശേഷമാവും കുറ്റപത്രം സമര്‍പ്പിക്കുക. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലാണ് ഫോണുകള്‍ പരിശോധന നടത്തുന്നത്. അതിനിടെ സൗമ്യയ്ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന വിവരവും പോലീസ് പരിശോധിച്ചിട്ടുണ്ട്.
Post Your Comments