വാഷിംഗ്ടണ്‍: ചൈനയ്ക്കായി ചാര പ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തിന് ഒരാളെ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ എഫ്ബിഐ അറസ്റ്റ് ചെയ്തു. ചൈനയിലേക്ക് പുറപ്പെടുന്നതിനായി വിമാനത്താവളത്തിലെത്തിയ 58കാരനായ മുന്‍ അമേരിക്കന്‍ ഡിഫന്‍സ് ഇന്‍റലിജന്‍റ്സ് ഏജന്‍സി ഉദ്യോഗസ്ഥന്‍ റോണ്‍ റോക്‌വെല്‍ ഹാന്‍സാനിണെയാണ് അറസ്റ്റ് ചെയ്തത്. ചാര പ്രവര്‍ത്തനം നടത്തുന്നതിനായി എട്ട് ലക്ഷം ഡോളര്‍ ഹാന്‍സണ്‍ ചൈനയുടെ പക്കല്‍ നിന്നും കൈപറ്റിയെന്നാണ് സൂചന.
രാജ്യത്തിന്‍റെ തന്ത്രപ്രധാനമായ പ്രതിരോധ രഹസ്യങ്ങള്‍ ഇയാള്‍ ചോര്‍ത്തി നല്‍കിയെന്നാണ് സംശയിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് തുരങ്കം വയ്ക്കുന്ന നടപടിയാണ് ഇതെന്നും മുന്‍പ് ഡിഫന്‍സ് ഏജന്‍സി ഉദ്യോഗസ്ഥനായിരുന്നു എന്നത് ഹാന്‍സണ്‍ മറന്നു എന്നത് ഞെട്ടിച്ചുവെന്നും അസിസ്റ്റന്‍റ് അറ്റോര്‍ണി ജനറല്‍ ജോണ്‍ ഡിമേഴ്സ് പറഞ്ഞു.
ഡിഐഎ വിട്ട ശേഷം ഇയാള്‍ നിരന്തരമായി ചൈനയില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നുവെന്നും 2013-2017 കാലഘട്ടത്തിലെ ഇദ്ദേഹത്തിന്‍റെ യാത്രാരേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ചാരപ്രവൃത്തി തുടരുകയാണെന്ന് വ്യക്തമായെന്നും പറഞ്ഞു. ഹാന്‍സണെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ, രാജ്യത്തെ വിവിധ ഏജന്‍സികളില്‍ പ്രവര്‍ത്തിച്ച ശേഷം ഇത്തരത്തില്‍ ചാര പ്രവര്‍ത്തനം നടത്തിയതിന് മുന്‍പും ആളുകള്‍ അമേരിക്കയില്‍ അറസ്റ്റിലായിട്ടുണ്ട്.
Post Your Comments