ദുബായ്: 32കാരിയായ പ്രവാസി യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് എന്‍ജിനിയര്‍ പിടിയില്‍. ദുബായില്‍ പ്രവൃത്തിക്കുന്ന ഓഫിസിലെ ക്ലീനങ് തൊഴിലാളിയായ ഫിലിപ്പീന് യുവതിയ്ക്ക് നേരെയാണ് അക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 39കാരനായ എന്‍ജിനിയറെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 27നാണ് കേസിനാസ്പദമായ സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. മാര്‍ച്ച് 27ന് വൈകിട്ട് മൂന്നു മണിയോടെ ഓഫിസില്‍ കൂളറില്‍ നിന്ന് വെള്ളം ശേഖരിക്കുകയായിരുന്നു യുവതി. തുറന്ന വാതിലിനു സമീപമാണ് യുവതി നിന്നത്. ഈ സമയം അതു വഴി വന്ന പ്രതി യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയായിരുന്നു. ഉടന്‍ തന്നെ യുവതി ബഹളമുണ്ടാക്കി.
എന്നാല്‍ മുഖം കാണാന്‍ സാധിക്കാഞ്ഞതിനാല്‍ തന്റെ സുഹൃത്താണെന്ന് തെറ്റിധരിച്ചാണ് സ്പര്‍ശിച്ചതെന്നാണ് പ്രതി പൊലീസിന് നല്കിയ മൊഴി. വിധി പറയുന്നത് ജൂണ്‍ 28ലേക്ക് മാറ്റിയതായി കോടതി അറിയിച്ചു.
Post Your Comments