Kerala

കെവിന്റെ കൊലപാകം; ഭാര്യ നീനുവിന്റെ നിര്‍ണായക മൊഴി ഇങ്ങനെ

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് നവവരന്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക മൊഴിയുമായി കെവിന്റെ ഭാര്യ നീനു. കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും കെവിന്റെ സാമ്പത്തിക ചുറ്റുപാട് എതിര്‍പ്പിന് കാരണമായെന്നും നീനു വ്യക്തമാക്കി. കെവിന്റെ ജാതിയെച്ചൊല്ലിയും വീട്ടുകാര്‍ എതിര്‍പ്പുയര്‍ത്തിയിട്ടും ബന്ധത്തില്‍ നിന്ന് പിന്‍മാറാതെയിരുന്നതായിരിക്കാം കൊലയ്ക്ക് കാരണമെന്നും നീനു മൊഴി നല്‍കി.

കെവിന്റെ മരണത്തില്‍ നീനുവിന്റെ വീട്ടുകാര്‍ക്കൊപ്പം പോലീസുകാര്‍ക്കും പങ്കുണ്ടെന്ന് കെവിനൊപ്പം തട്ടിക്കൊണ്ടുപോയ അനീഷ് വ്യക്തമാക്കിയിരുന്നു. കെവിനെ തട്ടിക്കൊണ്ട് പോകുന്നതിനിടെ കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു എസ്. ഐയെ വിളിച്ചുവെന്നാണ് അനീഷ് വ്യക്തമാക്കിയത്. തലേന്ന് പെട്രോളിംഗിനിടെ എസ്.ഐ ഷാനുവിനെ ചോദ്യം ചെയ്തപ്പോള്‍ ഷാനു എസ്.ഐക്ക് 10000 രൂപ നല്‍കിയതായും അനീഷ് പറഞ്ഞു.

Also Read : കെവിന്റെ മരണം : അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതിങ്ങനെ

കോട്ടയം മുതല്‍ പുനലൂര്‍ വരെയുള്ള 95 കിലോമീറ്റര്‍ ദൂരവും കെവിനെ മര്‍ദിച്ചതായി കഴിഞ്ഞദിവസം പുനലൂരില്‍ അറസ്റ്റിലായ പ്രതികള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. മര്‍ദനമേറ്റു ബോധരഹിതനായി വീണ യുവാവിനെ ഷാനു ബൂട്ടിട്ട് ചവിട്ടിയെന്നും കൂട്ടു പ്രതികളുടെ മൊഴിയിലുണ്ട്.വലതുകണ്ണും പുരികവും അടിയേറ്റു കലങ്ങിയ നിലയിലായിരുന്നു.

kevin murder case

ഇടതു പുരികത്തിനു മുകളിലും മുറിവേറ്റിരുന്നു. മുഖത്തും താടിയിലും വീണ് ഉരഞ്ഞതിനു സമാനമായ പാടുകളുണ്ട്. വാരിയെല്ലിനു സമീപത്തും കാല്‍മുട്ടിലും മുറിവേറ്റ പാടുകളുണ്ട്. ഒരേ സ്ഥലത്തു തന്നെ നിരന്തരം മര്‍ദനമേറ്റതിനു സമാനമായ പാടുകളാണ് മൃതദേഹത്തിലുള്ളതെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.

Also Read : കെവിന്റെ കൊലയിലേയ്ക്ക് നയിച്ച സംഭവങ്ങള്‍ ഏതൊക്കെയെന്ന് കെവിനും നീനുവിനും നിയമോപദേശം നല്‍കിയ അഭിഭാഷകന്‍ പറയുന്നു

പുലര്‍ച്ചയ്ക്ക് വീടുകയറി കെവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അറിയുന്നത് ഉച്ചയ്ക്ക് മാത്രമാണെന്നും സംഭവം എസ്പിയുടെ ശ്രദ്ധയില്‍ പെടുത്തിയ ഡിവൈഎസ്പി തട്ടിക്കൊണ്ടുപോയ രണ്ടുപേരും സുരക്ഷിതരാണെന്നും അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിക്കും രണ്ട് മണിക്കുമിടയിലായിരുന്നു സംഭവം. പ്രദേശവാസികള്‍ പുലര്‍ച്ചെ തന്നെ വിവരം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു.

KEVIN MURDER

രാവിലെ എട്ട്മണിയോടെ തട്ടിക്കൊണ്ടുപോയ കെവിന്റെയും അനീഷിന്റെയും ബന്ധുക്കള്‍ സ്റ്റേഷനിലെത്തി. തൊട്ടുപിന്നാലെ കെവിന്റെ ഭാര്യ നീനുവിനെയും പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പത്ത് മണിയോടെ അക്രമിസംഘത്തില്‍ നിന്ന് രക്ഷപ്പെട്ട് അനീഷും സ്റ്റേഷനിലെത്തി. അനീഷിന്റെ മൊഴിയില്‍ പതിനൊന്നരയ്ക്ക് എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തു. ഈ സമയമത്രയും രഹസ്യാന്വേഷികളായ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇതൊന്നും അറിഞ്ഞില്ല. അറിഞ്ഞതിനു ശേഷം സംഭവത്തിന്റെ തീവ്രത ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് മറച്ചുവെയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button