
ദുബായ്: സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ച അറുപത്തൊൻപതുകാരൻ ദുബായിൽ പിടിയിൽ. ഏപ്രിൽ 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം നടന്ന ദിവസം വൈകുന്നേരം 10 വയസുള്ള തന്റെ മൂത്തമകൾ പേടിച്ച അവസ്ഥയിൽ വീട്ടിലെത്തുകയും സ്കൂൾ വിട്ടുവരുന്ന വഴി ഒരാൾ പിറകിൽ നിന്ന് കയറിപ്പിടിക്കുകയും കവിളിൽ ചുംബിച്ചതായി പറഞ്ഞതായും പിതാവ് മൊഴി നൽകി. കുതറിമാറാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. തുടർന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്.
Read Also: സമൂഹമാധ്യമ സന്ദേശങ്ങളും ഇ-മെയിലും പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു
എന്നാൽ ഇയാൾ കുറ്റം നിഷേധിക്കുകയുണ്ടായി. പെൺകുട്ടി തന്റെ മകളെപ്പോലെയാണെന്നും അതുകൊണ്ടാണ് ചുംബിച്ചതെന്നുമായിരുന്നു ഇയാളുടെ വാദം. എന്നാൽ സിസിടിവി ദൃശ്യങ്ങൾ കണ്ടശേഷം ഇയാൾ കുറ്റം സമ്മതിക്കുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരോട് കുറ്റം സമ്മതിച്ചശേഷം പെൺകുട്ടിയുടെ 8 വയസുള്ള അനിയത്തിയേയും ഇത്തരത്തിൽ താൻ ഒരു മാസം മുൻപ് ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഇയാൾ പറയുകയുണ്ടായി.
Post Your Comments