സിംഗപ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ സ്മരണയ്ക്കായി സിംഗപ്പൂരിൽ ഓർക്കിഡ് ചെടി സമർപ്പിച്ചിരിക്കുകയാണ്. ഡെന്‍ഡ്രോബോറിയം നരേന്ദ്രമോദി എന്നാണ് ഓര്‍ക്കിഡിന് നല്കിയിരിക്കുന്ന പേര്. 38 സെന്റിമീറ്റര്‍ വരെ നീളത്തില്‍ പൂവുകളുണ്ടാകുന്ന ഓര്‍ക്കിഡ് ഇനമാണിത്. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ സിംഗപ്പൂർ ബൊട്ടാണിക്കൽ ഗാർഡനിലാണു ചെടിയുള്ളത്. ഒരു കുലയില്‍ 14 മുതല്‍ 20 വരെ പൂവുകളുണ്ടാകും.ചുവപ്പ് കലര്‍ന്ന തവിട്ട് നിറം,കടും ചുവപ്പ്, ഊതനിറം എന്നിവയുടെ സമ്മിശ്രമായിരിക്കും ഓരോ പൂക്കളും.
Read Also: കെവിൻ വധക്കേസ് : പോലീസുകാർക്ക് ജാമ്യം
അതേസമയം നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഷിയൻ ലൂങ്ങും തമ്മിൽ നടന്ന ചർച്ചകൾക്ക് പിന്നാലെ ഇരുരാജ്യങ്ങളും വിവിധ മേഖലകളിൽ സഹകരിക്കുന്നതിനായുള്ള എട്ടു കരാറുകളിൽ ഒപ്പുവെക്കുകയുണ്ടായി.
Post Your Comments