ദുബായ്: നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് മുന്‍ കാമുകിക്ക് അയച്ച ഭീഷണി സന്ദേശം ആളുമാറി പോലീസുകാരന് ലഭിച്ച കേസില്‍ പോസ്റ്റ്മാനെ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കുറ്റമുക്തനാക്കി. എന്നാൽ യുവതിയുടെ സ്വകാര്യതയ്ക്കും അഭിമാനത്തിനും ക്ഷതമുണ്ടാക്കാന്‍ വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇന്റര്‍നെറ്റും ദുരുപയോഗം ചെയ്തു എന്ന കുറ്റത്തിന് കേസ് ദുര്‍നടപടികള്‍ പരിഗണിക്കുന്ന കോടതിയുടെ പരിഗണനയ്ക്ക് വിട്ടു.
also read:വ്യക്തികളുടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് കാരണം ഇതാണ്
ആളുമാറി പോയ കാര്യം പോലീസുകാരൻ നിരവധി തവണ യുവാവിനോട് പറഞ്ഞെങ്കിലും ഇയാൾ വിശ്വസിക്കാൻ തയ്യാറായില്ല. പിന്നാലെ യുവതിയുടെ നഗ്നചിത്രങ്ങളും വിഡിയോയും അയക്കുകയും ചെയ്‌തു തുടർന്നാണ് പോലീസുകാരൻ യുവാവിനെതിരെ നിയമനടപടി സ്വീകരിച്ചത്. യുവതിയും പ്രതിയും അബുദാബിയില്‍ വച്ച് പരസ്പരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും, പിന്നീട് സ്ത്രീ തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ യുവാവ് അവരില്‍ നിന്നും അകലം പാലിക്കുകയുമായിരുന്നു.
Post Your Comments