Latest NewsNewsTechnology

വ്യക്തികളുടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് കാരണം ഇതാണ്

നഗ്‌ന ചിത്രങ്ങള്‍ തടയാന്‍ പുതിയ സംവിധാനവുമായി ഫെയ്‌സ്ബുക്ക്. പ്രത്യേക പരിശീലനം ലഭിച്ചവരെ ഇതിനു വേണ്ടി നിയമിക്കും. ഈ സംവിധാനത്തിലൂടെ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളില്‍ നിന്നും അവരുടെ നഗ്‌ന ചിത്രങ്ങള്‍ സ്വീകരിക്കും. ഇതു പ്രത്യേക പരിശീലനം ലഭിച്ചവവരുടെ സഹായത്തോടെ
ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് തടയാന്‍ സംവിധാനം ഒരുക്കും.

പലരും ഫെയ്‌സ്ബുക്കിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രതികാര മനോഭാവത്തോടെ പ്രചരിപ്പിക്കുന്നുണ്ട്. ഇതു തടയാനായി വ്യക്തികള്‍ തങ്ങളുടെ നഗ്‌ന ഫോട്ടോ മെസഞ്ചര്‍ ആപ്പ് വഴി അയച്ചുകൊടുക്കാനാണ് ഫെയ്‌സ്ബുക്കിന്റെ നിര്‍ദേശം. ഇതു വഴി ഫെയ്‌സ്ബുക്ക് ഡിജിറ്റര്‍ ഫിംഗര്‍ പ്രിന്റ് സൃഷ്ടിക്കും. വ്യക്തികളുടെ സമ്മതം ലഭിക്കാതെ ഈ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്നത് തടയാന്‍ സാധിക്കുമെന്നു ഫെയ്‌സ്ബുക്ക് അറിയിച്ചു.

പ്രേമം തകരുമ്പോഴും, ദാമ്പത്യ തകര്‍ച്ച നേരിടുന്നവരുമാണ് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും കൂടുതലായി അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത് തടയാനായുള്ള ഈ പദ്ധതി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഏജന്‍സിയുമായി ചേര്‍ന്നാണ് ഫെയ്‌സ്ബുക്ക് നടപ്പാക്കുന്നത്‌. വ്യക്തികള്‍ തങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിനു അയച്ചു കൊടുക്കുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന സംബന്ധിച്ച ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button