പ്രസവിച്ചയുടൻ കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന് ലോക്കറിൽ വെച്ച അമ്മ പിടിയിൽ. ഒരു കോഫീ ഷോപ്പിൽവെച്ചാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. പ്രസവിച്ചയുടൻ യുവതി കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ശേഷം കടയിൽ ബാഗുകളും മറ്റും സൂക്ഷിക്കുന്ന ലോക്കറിൽ കുഞ്ഞിന്റെ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. ടോക്കിയോയിലാണ് സംഭവം. ജനുവരിയിലായിരുന്നു യുവതി കുഞ്ഞിനെ പ്രസവിച്ചത്. ലോക്കറിൽ നിന്ന് ദുർഗന്ധം പുറത്തുവന്നതോടെ ഷോപ്പിലെ ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതശരീരം കണ്ടെത്തിയത്.
also read: കുഞ്ഞിനെ ഡയപ്പർ ബോക്സിൽ മരിച്ച നിലയിൽ കണ്ടെത്തി;അമ്മ അറസ്റ്റിൽ
തുടർന്ന് പോലീസ് സ്ഥലത്തെത്തി ഷോപ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് യുവതിയെ തിരിച്ചറിഞ്ഞു. പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കരഞ്ഞതിനിനെ തുടർന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
Post Your Comments