Kerala

കെവിന്‍ കൊലപാതകം; ഗാന്ധിനഗര്‍ എസ്‌ഐക്ക് ലഭിച്ച ആ ഫോണ്‍ സന്ദേശം ഏത് ഉന്നതന്റെ?

കോട്ടയം: പ്രണയവിവാഹത്ത തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ യുവാവിനെ കൊലചെയ്ത സംഭവത്തില്‍ പോലീസിന്റെ വീഴ്ച ആദ്യം തന്നെ പുറത്തെത്തിയിരുന്നു. കെവിനെ തട്ടിക്കൊണ്ട് പോയതിന് ശേഷം ഗാന്ധിനഗര്‍ എസ്‌ഐക്ക് വന്ന ഫോണ്‍ കോളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ‘രണ്ടു ദിവസം കഴിയുമ്പോള്‍ അവര്‍ മടക്കിവിട്ടുകൊള്ളും. അതുവരെ കൂടുതല്‍ അന്വേഷണം വേണ്ട’. എന്നായിരുന്നു എസ്‌ഐക്ക് ലഭിച്ച ഫോണ്‍ സന്ദേശം.

കെവിനെ അക്രമി സംഘം വിട്ടയയ്ക്കുമെന്ന് ഉന്നതതലത്തില്‍ നിന്നും ലഭിച്ച ഈ ഉറപ്പാണ് പരാതികിട്ടിയിട്ടും അന്വേഷണത്തില്‍ നിന്നും ഗാന്ധിനഗര്‍ പോലീസിനെ പിന്നോട്ട് വലിച്ചത്. സന്ദേശം നല്‍കിയത് രാഷ്ട്രീയ നേതാവാണോ അതോ ഉന്നത പോലീസ് ഉദ്യോഗസ്ഥനാണോ എന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

read also : കെവിൻ വധം : അഞ്ചുപേർ കൂടി പിടിയിൽ

കൊല്ലത്തുള്ള ഒരു പ്രമുഖ നേതാവ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ ഉന്നതന്റെ നിര്‍ദേശം. കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ ഗാന്ധിനഗര്‍ എസ്‌ഐ ഇക്കാര്യങ്ങള്‍ സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button