അബുദാബി: കമ്പനിയുടെ ടെണ്ടർ വിവരങ്ങൾ 300,000 ദിർഹത്തിന് ചോർത്തിക്കൊടുത്ത രണ്ട് പേർക്ക് അഞ്ച് വർഷം ജയിൽശിക്ഷ. കൂടാതെ കൈക്കൂലി വാങ്ങിയ തുകയുടെ അത്രയും തന്നെ പിഴ അടയ്ക്കാനും ഉത്തരവുണ്ട്. സംഭവത്തെക്കുറിച്ചുള്ള പരാതി ലഭിച്ചപ്പോൾ തന്നെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പ്രതികൾ കോടതിയിൽ കുറ്റം നിഷേധിച്ചു.
Read Also: വീണ്ടും ജിയോ തരംഗം ; മികച്ച ഓഫർ അവതരിപ്പിച്ചു
താൻ കമ്പനിയുടെ ദീർഘകാല ജീവനക്കാരനാണെന്നും താൻ 160,000 ദിർഹം സമ്പാദിച്ചിരുന്നുവെന്നും ഇയാൾ പറയുകയുണ്ടായി. കൂടാതെ സേവനമനുഷ്ഠാനത്തിന്റെ അവസാനത്തിൽ 4 മില്യൻ ദിർഹം തനിക്ക് ലഭിക്കുമായിരുന്നുവെന്നും അതുകൊണ്ടുതന്നെ കൈക്കൂലി വാങ്ങേണ്ട ആവശ്യം തനിക്ക് ഇല്ലായിരുന്നുവെന്നുമാണ് ഇയാളുടെ വാദം.
Post Your Comments