പനാജി: ദക്ഷിണ ഗോവയിലെ ബീച്ചില്‍ ടൂറിസ്റ്റുകള്‍ക്ക് രാത്രി സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നു. പെണ്‍കുട്ടിയെ ആണ്‍സുഹൃത്തിന് മുന്നില്‍വച്ച് മൂന്നംഗ സംഘം കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിന് പിന്നാലെയാണ് ഇത്തരത്തിലൊരു തീരുമാനം. പഞ്ചായത്ത് ഭരണകൂടമാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Read Also: വൻ തുക ശമ്പളം വാങ്ങുന്ന യുവാവ് യുഎഇയിൽ കൈക്കൂലിക്കേസിൽ പിടിയിൽ
എല്ലാ പഞ്ചായത്ത് അംഗങ്ങളും ഏകകണ്‌ഠമായെടുത്ത തീരുമാനമാണിതെന്ന് പഞ്ചായത്ത് സര്‍പഞ്ച് കോണ്‍സ്റ്റാന്‍ഷ്യോ മിറാന്‍ഡ പറഞ്ഞു. ബീച്ചിലേക്കുള്ള വഴിയില്‍ ഗേറ്റ് സ്ഥാപിക്കുമെന്നും സന്ധ്യ കഴിഞ്ഞാല്‍ ഇത് അടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോവയിലെ കോള്‍വ ബീച്ചില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇരുപതുകാരിയെ ആണ്‍സുഹൃത്തിന് മുന്നില്‍വച്ച് മൂന്നംഗ സംഘം കൂട്ടമാനഭംഗത്തിനിരയാക്കിയത്.
Post Your Comments