മുംബൈ: ബിജെപി-ശിവസേന സഖ്യത്തെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. ബിജെപി-ശിവസേന സഖ്യം തകരുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ഫട്‌നാവിസ് പറഞ്ഞു. സഖ്യം നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി-ശിവസേന സഖ്യത്തിന് വിരുദ്ധമല്ല തങ്ങള്‍. ശിവസേനയുമായുള്ള ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറുമാണെന്ന് ദേവേന്ദ്ര ഫട്‌നാവിസ് വ്യക്തമാക്കി.
കേന്ദ്രത്തില്‍ എന്‍ഡിഎയ്‌ക്കൊപ്പമായിരിട്ടും മഹാരാഷ്ട്രയില്‍ സഖ്യം വിട്ട് മത്സരിച്ച ശിവസേനയ്ക്ക് ബിജെപിയുടെ മുന്നില്‍ തോക്കേണ്ടി വന്നിരുന്നു.
read also: സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
ഇതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. മഹാസഖ്യത്തില്‍ നിന്നും പുറത്ത് വരികയാണെങ്കില്‍ ബിജെപി പ്രതിസന്ധിയിലാകുമെന്ന് ശിവസേന മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments