ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് പ്രധാനമന്ത്രി നേതാക്കൾക്ക് അഭിനന്ദനം അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
Read Also: ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മുൻപന്തിയിൽ, മികച്ച പ്രകടനം കാഴ്ചവെച്ച് ഈ ഏഴ് സംസ്ഥാനങ്ങൾ
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഏകനാഥ് ഷിൻഡെക്ക് അഭിനന്ദനങ്ങൾ. താഴെക്കിടയിൽ നിന്നും ഉയർന്നുവന്ന നേതാവ്. രാഷ്ട്രീയ, നിയമനിർമ്മാണ, ഭരണ രംഗത്ത് മികച്ച പരിജ്ഞാനം ഉള്ള വ്യക്തി. മഹാരാഷ്ട്രയെ ഉയരങ്ങളിൽ എത്തിക്കാൻ ഷിൻഡെയുടെ പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്നാവിസിനും അഭിനന്ദനങ്ങൾ നേരുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഓരോ ബിജെപി കാര്യകർത്താക്കൾക്കും പ്രചോദനമാണ് ദേവേന്ദ്ര ഫഡ്നാവിസ്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് മഹാരാഷ്ട്രയിലെ സർക്കാരിന് അമൂല്യ സ്വത്തായിരിക്കും. മഹാരാഷ്ട്രയെ അദ്ദേഹം ഉയർച്ചയിലേക്ക് നയിക്കുമെന്ന് ഉറപ്പാണെന്നും നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
Post Your Comments