മുംബൈ: മഹാരാഷ്ട്ര സർക്കാർ അട്ടിമറിച്ചതിന് പിറകിൽ ബിജെപി തന്നെ എന്ന് വ്യക്തമായ സൂചന നൽകി പുതിയ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. തിങ്കളാഴ്ചയാണ് അദ്ദേഹം ഇങ്ങനെയൊരു സൂചന നൽകിയത്.
നിയമസഭയിൽ, വിശ്വാസവോട്ട് നേടി അധികാരം ഉറപ്പിച്ചതിനു ശേഷമായിരുന്നു ഷിൻഡെയുടെ ഈ പ്രഖ്യാപനം.’ ഞങ്ങളുടെ എണ്ണം കുറവായിരുന്നെങ്കിലും ഞങ്ങൾക്ക് മോദിജിയുടെ അനുഗ്രഹം ഉണ്ടായിരുന്നു. പാറപോലെ ഞങ്ങൾക്ക് പിറകിൽ ഉറച്ചു നിൽക്കുമെന്ന് അമിത് ഷാ സാഹിബ് വാക്കു നൽകിയിരുന്നു’ ഏക്നാഥ് ഷിൻഡെ പറഞ്ഞു.
Also read:‘ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഭയവും വിമുഖതയും നിറഞ്ഞു നിൽക്കുന്നു’: അഭിഷേക് സിംഘ്‌വി എം.പി
എന്നാൽ, എല്ലാവരിലും വലിയ കലാകാരൻ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭയിൽ അദ്ദേഹത്തിന്റെ വലതുഭാഗത്ത് ഇരിക്കുകയായിരുന്നു ഫഡ്നാവിസ്. എംഎൽഎമാർ ഉറങ്ങുമ്പോൾ നിങ്ങൾ രഹസ്യമായി സന്ധിക്കാറുണ്ടായിരുന്നുവെന്നും ഷിൻഡെ വെളിപ്പെടുത്തി.
Post Your Comments