
ദുബായ്: എമിറേറ്റ്‌സ് വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കമ്പനി. യാത്രക്കാര്‍ക്ക് ഹോട്ടലിലും മറ്റ് കടകളിലും ഇളവ് ലഭിക്കുന്ന ഓഫറാണ് എമിറേറ്റ്‌സ് അവതരിപ്പിക്കുന്നത്. സമ്മര്‍ പ്രൊമോഷന്റെ ഭാഗമായാണ് ഓഫര്‍. മിറേറ്റ്‌സ് യാത്രക്കാര്‍ക്ക് ഹോട്ടലുകളിലും മറ്റും ബില്ലില്‍ 50 ശതമാനം മുതല്‍ 15 ശതമാനം വരെ ഇളവ് ലഭിക്കും. എന്നാല്‍ ഒരേ ഒരു നിബന്ധന പാലിക്കണം എന്ന് മാത്രം. ബോഡിംഗ് പാസുമായി ചെന്നാല്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളു.
read also:എമിറേറ്റ്‌സ് ഗ്രൂപ്പിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് അമ്പരിപ്പിക്കുന്ന ലാഭമെന്ന് റിപ്പോര്‍ട്ട്
ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരയാണ് ഓഫര്‍. സ്പാ, ഹോട്ടല്‍, റെസ്റ്റൊറന്റ്, തീം പാര്‍ക്ക്, റീട്ടെയില്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ യാത്രക്കാര്‍ക്ക് ഓഫര്‍ ലഭിക്കും. ആഢംബര ഹോട്ടലുകളായ ബുര്‍ജ് അല്‍ അറബ്, അറ്റ്‌ലാന്റിസ് അറ്റ് ദ പാം, അര്‍മാനി ഹോട്ടല്‍, ബാബ അല്‍ ഷാംസ് എന്നിവിടങ്ങളിലും ഇളവ് ലഭിക്കും. ദുബായ്, അബുദാബി, അല്‍ എയിന്‍ എന്നിവിടങ്ങളില്‍ ഓഫര്‍ ലഭ്യമാകും.
Post Your Comments