Latest NewsUAENewsInternationalGulf

വിവിധ തസ്തികളിൽ നിയമനം നടത്താൻ എമിറേറ്റ്‌സ് എയർലൈൻ: മാർച്ചിന് മുൻപ് നടപടികൾ പൂർത്തിയാക്കും

ദുബായ്: വിവിധ തസ്തികളിൽ നിയമനം നടത്താൻ എമിറേറ്റ്‌സ് എയർലൈൻ. ഈ വർഷം 10,000 പേർക്ക് നിയമനം നൽകാനാണ് എമിറേറ്റ്‌സിന്റെ തീരുമാനം. നിയമനത്തിനു മുന്നോടിയായി വിവിധ ലോകനഗരങ്ങളിൽ എമിറേറ്റ്‌സ് എയർലൈൻ ക്യാംപെയ്ൻ നടത്തിയെന്ന് ഓപ്പറേഷൻ മേധാവി ആദിൽ അൽരിദ വ്യക്തമാക്കി. മാർച്ച് മാസത്തിന് മുന്നോടിയായി നിയമന നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read Also: ‘സംഘ് പരിവാര്‍ വാക്കുകളെ പോലും ഭയക്കുന്നു, വിലക്കിയത് മോദി സര്‍ക്കാരിന്റെ യാഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്ന വാക്കുകൾ’

വിമാനത്തിനുള്ളിലെ സേവനങ്ങൾക്ക് മാത്രം 5000 ജീവനക്കാരെ ആവശ്യമുണ്ട്. ഐടി ഉൾപ്പെടെയുള്ള വിവിധ മേഖലകളിലും നിയമനം നടക്കും. നിയമിതരാകുന്ന ഉദ്യോഗാർത്ഥികൾക്ക് നികുതിരഹിത വേതനവും മികച്ച താമസവും മറ്റു തൊഴിൽ ആനുകൂല്യവും ലഭിക്കും. 85219 ഉദ്യോഗസ്ഥർ ഇപ്പോൾ എമിറേറ്റ്‌സിൽ പ്രവർത്തിക്കുന്നുണ്ട്.

നിലവിൽ വിവിധ രാജ്യങ്ങളിലെ 129 വിമാനത്താവളങ്ങളിലേക്കാണ് എമിറേറ്റ്‌സ് സർവ്വീസ് നടത്തുന്നത്.

Read Also: വഴിത്തർക്കം പരിഹരിക്കാനെത്തിയ മുസ്ലീം ലീഗ് മെമ്പർ മുണ്ടുപൊക്കി കാണിച്ചു: അറിയാതെ പൊന്തിപ്പോയതെന്ന് വിശദീകരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button