India

പൊതു സ്ഥലത്ത് ഇരിക്കുന്ന രീതിയെ ചൊല്ലി സംഘര്‍ഷം; 3 ദളിതരെ വെട്ടിക്കൊന്നു

ചെന്നൈ : പൊതു സ്ഥലത്ത് കാലിന്മേൽ കാൽ കയറ്റിവെച്ച് ഇരുന്നതിനു മൂന്ന് ദളിതരെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കാച്ചത്താനം ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച്ച കറുപ്പസ്വാമി ക്ഷേത്രത്തിന് വെളിയില്‍ രണ്ട് യുവാക്കള്‍ കാലിന്മേല്‍ കാല്‍ കയറ്റി വച്ചിരുന്നതാണ് പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കിയത്.

ഉയര്‍ന്നജാതിയിലുള്ളവര്‍ യുവാക്കള്‍ തങ്ങളെ അപമാനിക്കുകയാണ് എന്നാരോപിച്ച് പ്രശ്‌നം സൃഷ്ടിച്ചു. പിന്നീട് ഇരു ജാതിയിൽപ്പെട്ടവരും ഏറ്റെടുത്ത് സംഘർഷത്തിലേക്ക് വഴിയൊരുക്കുകയായിരുന്നു. തുടർന്ന്
ദളിതര്‍ പോലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടുപേർ പേര്‍ കസ്റ്റഡിയിലാവുകയും ചെയ്തു.

ഇവര്‍ പുറത്തിറങ്ങിയ ശേഷം മറ്റ് സുഹൃത്തുക്കളുമായി ചേര്‍ന്ന് ദളിതരുടെ ഗ്രാമത്തിലെത്തി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ നിരവധി വീടുകള്‍ തകര്‍ക്കുകയും നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. പോലീസുകാര്‍ അക്രമിസംഘത്തിന് ഒത്താശ ചെയ്‌തെന്നാരോപിച്ച്‌ ഗ്രാമവാസികള്‍ പ്രതിഷേധമുയർത്തി. തുടര്‍ന്ന് ജില്ലാ കളക്ടര്‍ സംഭവത്തിലിടപെടുകയും ആരോപണവിധേയരായ പോലീസുകാരെ സസ്പെന്‍റ് ചെയ്യുകയും  ചെയ്തിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button