തിരുവനന്തപുരം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി വി.എസ് അച്യുതാനന്ദനും ധനമന്ത്രി തോമസ് ഐസക്കും. കെവിന്റെ കൊലപാതകം പോലീസിന്റെ വീഴ്ചയാണെന്നും ആഭ്യന്തരവകുപ്പ് അടിയന്തരമായി ഇക്കാര്യം ശ്രദ്ധിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
കെവിന്റെ കൊലപാതകത്തിൽ പോലീസിന്റെ ഒത്താശ അപകടകരമാണെന്നും ആഴത്തിലുള്ള സ്വയം വിമർശനം ആവശ്യമാണെന്നും ധനമന്ത്രി തുറന്നുപറഞ്ഞു.
Post Your Comments