
കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റെ മരണത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനും കേസിലെ പ്രതിയുമായ ഷാനുവിന്റെയും മറ്റു പ്രതികളുടെയും മര്‍ദ്ദനമേറ്റ് അവശനിലയിലായ കെവിന്‍ വെള്ളം ചോദിച്ചപ്പോള്‍ മദ്യം നല്‍കിയെന്നാണ് കേസില്‍ അറസ്റ്റിലായവരുടെ മൊഴി.
എല്ലാം ഷാനുവിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും ഷാനുവാണ് കെവിനെ മര്‍ദിച്ചതെന്നും ഇവര്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കി. തനിക്കൊന്നും അറിയില്ലെന്നു പറഞ്ഞതോടെയാണ് അനീഷിനെ വാഹനത്തില്‍നിന്ന് ഇറക്കിവിട്ടതും പ്രതികള്‍ മൊഴിയില്‍ പറഞ്ഞിരുന്നു. നീനുവിനെ കൂട്ടിക്കൊണ്ടുവരാനെന്നു പറഞ്ഞാണ് ഷാനു തങ്ങളെ കൂടെ കൂട്ടിയതെന്നെന്നും ഇവര്‍ മൊഴി നല്‍കി.
നീനുവിനെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ് കെവിനെ അന്വേഷിച്ചു. കെവിന്‍ ബന്ധുവായ അനീഷിന്റെ വീട്ടിലുണ്ടെന്ന് അറിഞ്ഞതോടെയാണ് അവിടെയെത്തി കെവിനെ പിടികൂടിയതെന്നും ഇവര്‍ മൊഴിനല്‍കി. കേസില്‍ നേരത്തെ പിടിയിലായ നിയാസ്, റിയാസ്, ഇഷാന്‍ എന്നിവരുടേതാണു മൊഴി. ഇവര്‍ക്കൊപ്പം നീനുവിന്റെ അച്ഛനും കേസില്‍ അറസ്റ്റിലായി.
Post Your Comments