Gulf

വൈറസ് പനി ബാധിച്ച് മരിച്ചവരെ അധിക്ഷേപിച്ച്‌ സംസാരിച്ച പ്രവാസി യുവാവിന് കുവൈറ്റിൽ എട്ടിന്റെ പണി

ചങ്ങരംകുളം: നിപ്പ വൈറസ് പനി ബാധിച്ച് മരിച്ചവരെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ച് സംസാരിച്ച
പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്റെ പണി. പള്ളിക്കര സ്വദേശിയായ യുവാവ് കുവൈറ്റിലായിരുന്നു ജോലി ചെയ്‌തിരുന്നത്‌. നിപ്പ വൈറസ് ബാധിച്ചു മരിച്ചവരെയും അവരുടെ സംസ്‌കാര ചടങ്ങുകളെയും ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ ശബ്ദ സന്ദേശത്തിലൂടെ പരിഹസിച്ചിരുന്നു. തുടർന്ന് കുവൈറ്റിലെ ഇയാളുടെ ജോലി നഷ്ടമായി.

ALSO READ: നിപ്പ വൈറസ്; കാരണക്കാർ വവ്വാലുകൾ തന്നെയെന്ന് ആരോഗ്യവകുപ്പ്

നിപ്പാ വൈറസ് ബാധിതര്‍ക്കെതിരെയും സംസ്‌കാരച്ചടങ്ങുകള്‍ക്കെതിരെയും നടത്തിയ പരാമര്‍ശങ്ങള്‍ മതവിരുദ്ധമാണെന്ന് ചിലര്‍ കുവൈത്തിലെ കമ്പനി അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്നാണ് ഇയാൾക്ക് ജോലി നഷ്ടപ്പെട്ടത്. ഇയാൾക്കെതിരെ നാട്ടിലും കുവൈറ്റിലും പ്രതിഷേധം വ്യാപകമായിരുന്നു. തുടർന്ന് ഇയാൾ സമൂഹമാധ്യമത്തിലൂടെ ക്ഷമാഭ്യര്‍ഥനയും നടത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button