KeralaLatest News

നവവരന്റെ കൊലപാതകം; ബൈക്ക് ഉപേക്ഷിച്ച നിലയില്‍

കോട്ടയം: വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ നവവരന്‍ കെവിന്‍ മരിച്ച സംഭവത്തില്‍ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കെവിന്റെ ഭാര്യ നീനുവിന്റെ വീട്ടുകാര്‍ വന്ന ബൈക്കാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ പ്രതിയായ നിയാസിനെ വിളിച്ചുകൊണ്ടു വരാനായി ഉപയോഗിച്ച ബൈക്കാണിത്.

Also Read : കെവിന്റെ കൊലപാതകം; വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഹർത്താൽ തുടങ്ങി

അതേസമയം കേസന്വേഷണത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് കെവിന്റെ അച്ഛന്‍ രാജന്‍ ആരോപിച്ചു. പോലീസ് സമയത്ത് ഇടപെട്ടായിരുന്നെങ്കില്‍ തനിക്ക് മകനെ നഷ്ടപ്പെടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ രണ്ട് പ്രതികള്‍ പിടിയിലായിരുന്നു. വാഹനുവായി പോയ നിയാസ്, നിഷാല്‍ എന്നിവരാണ് പിടിയിലായത്. കെവിന്റെ മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു കണ്ടെത്തിയത്.

കെവിന്റെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ കണ്ടെത്തി. കൊലപാതകമെന്ന് സംശയമുണ്ടെന്ന് പോലീസ്. പ്രണയവിവാഹം കഴിച്ച വരന്‍, നട്ടാശേരി എസ്എച്ച് മൗണ്ട് കെവിന്‍ പി.ജോസഫിനെ ശനിയാഴ്ച പുലര്‍ച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്.
നീനുവും കെവിനും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നടത്താന്‍ ബന്ധുക്കള്‍ ഉറപ്പിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു.

Also Read : കെവിന്റെ പോസ്റ്റ്മോർട്ടം നാളെ

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ഇവരുമായി സംസാരിച്ചിരുന്നു. പൊലീസിന്റെ നിര്‍ദേശപ്രകാരം നീനുവിനെ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണു താല്‍പര്യമെന്ന് അറിയിച്ചു. ഇതിനിടെ നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു കെവിന്‍ രഹസ്യമായി മാറ്റി. അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലാണു കെവിന്‍ കഴിഞ്ഞിരുന്നത്.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മൂന്നു കാറുകളിലായി 10 പേര്‍ ആക്രമിക്കുകയായിരുന്നുവെന്ന് അനീഷ് പറയുന്നു. വീട്ടിലെ സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തശേഷം കാറില്‍ കയറ്റി കൊണ്ടുപോയി. കാറിലും മര്‍ദനം തുടര്‍ന്നു. അനീഷും കെവിനും വെവ്വേറെ കാറുകളിലായിരുന്നു. അനീഷിനെ പത്തനാപുരത്തുനിന്നു തിരികെ സംക്രാന്തിയിലെത്തി റോഡില്‍ ഇറക്കിവിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button