കോട്ടയം ; കൊല്ലപ്പെട്ട കെവിന്റെ പോസ്റ്റ്മോർട്ടം നാളെ നടക്കും. മൃതേദഹം കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ആദ്യം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും കോട്ടയം മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ആർഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വൈകുന്നേരം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു. അതേസമയം കെവിന്‍റെ മരണത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ഇഷാന്‍, നിയാസ്, റിയാസ് എന്നിവരാണ് പിടിയിലായത്. നീനുവിന്‍റെ സഹോദരനെയും സംഘത്തെയും പൊലീസ് തെരയുന്നു.
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ സഹോദരനും സംഘവും കോട്ടയത്ത് നിന്ന് തട്ടിക്കൊണ്ടുപോയ എസ്എച്ച് മൗണ്ട് സ്വദേശി കെവിന്‍ ജോസഫിന്റെ മൃതേദഹം ഇന്ന് രാവിലെ കൊല്ലം ജില്ലയിലെ പുനലൂരിലെ ചാലിയേക്കര പുഴയില്‍ കണ്ടെത്തി. ശരീമാസകലം ക്രൂരമായ മര്‍ദ്ദനമേറ്റ നിലയിലും കണ്ണ് ചൂഴ്‌ന്നെടുത്ത നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.
Also read ; കെവിന്റെ കൊലപാതകത്തിൽ സര്‍ക്കാരിനെ വിമർശിച്ച് അഡ്വ. ജയശങ്കര്‍
Post Your Comments