![kevin murder acse](/wp-content/uploads/2018/05/a-k-antony-1.png)
കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റെ മരണത്തില്‍ പ്രതികരണവുമായി എ.കെ ആന്റണി. കേരളം ഇരുട്ടിന്റെ കാലഘട്ടത്തിലേക്ക് പോകുന്നുവെന്നും കൊലയ്ക്ക് പരോക്ഷമായി കൂട്ടുനിന്ന പോലീസുകാരും കേസില്‍ പ്രതികളാണെന്നും അദ്ദേഹം വ്യക്തമാക്കി. വടക്കേ ഇന്ത്യയിലെ ഖാപ്പ് പഞ്ചായത്തും കേരളവും തമ്മില്‍ എന്ത് വ്യത്യാസമാണെന്നും അദ്ദേഹം ചോദിച്ചു.
കെവിന്‍ കൊലപാതക കേസില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത നാടാണോ കേരളമെന്നും ഇവിടെ രാജഭരണമല്ല നിലനില്‍ക്കുന്നതെന്നും പിന്നെന്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇത്രയും സുരക്ഷയെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് അതിക്രമങ്ങളും കൊലപാതകങ്ങളും തുടര്‍ച്ചയായി അരങ്ങേറുമ്പോള്‍ പോലീസ് മേധാവി നോക്കുകുത്തിയാകുകയാണ്. പോലീസിന്റെ പ്രധാന തസ്തികകളില്‍ ഏറാന്‍മൂളികളാണ് കാര്യങ്ങള്‍ നിശ്ചിയിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കെവിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി പോലീസാണ്. പ്രതികള്‍ക്ക് പോലീസുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments