സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വാങ്ങുവാനായി അമ്മ കുഞ്ഞിനെ 50000 യുവാന്‍ (28,724 ദിര്‍ഹം)വിറ്റു. യു എന്ന ചൈനീസ് യുവതിയാണ് തന്റെ 19 മാസം പ്രായമായ മകളെ യുവാക്കള്‍ക്ക് വിറ്റത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഷോപ്പിങ്ങിനോട് ഏറെ ഭ്രമമുണ്ടായിരുന്ന സ്ത്രീയായിരുന്നു ഇവര്‍ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വാങ്ങുവാന്‍ 50000 യുവാന്‍ പ്രതിഫലത്തില്‍ കുഞ്ഞിനെ ഇവര്‍ രണ്ട് യുവാക്കള്‍ക്ക് വിറ്റു.
ഇതിനു ശേഷം കുഞ്ഞിനെ കാണാതായെന്ന് ഇവര്‍ പൊലീസില്‍ പരാതി നല്കി. എന്നാല്‍ പൊലീസ് അന്വേഷിച്ചപ്പോള്‍ ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ വലിയൊരു തുക എത്തിയതായി കണ്ടെത്തുകയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു. ഇവര്‍ നല്കിയ മൊഴി പ്രകാരം രണ്ടു യുവാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ മനുഷ്യ ക്കടത്തുമായി ബന്ധമുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments