ന്യൂഡല്‍ഹി•മിസോറം ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ബുദ്ധിമുട്ട് അറിയിച്ചതായി സൂചന. കുമ്മനം കേന്ദ്ര നേതാക്കളെ കണ്ട് ഇക്കാര്യം അറിയിച്ചതായും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു സ്ഥാനവും മോഹിച്ചിട്ടില്ലെന്നും ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും കുമ്മനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ രാഷ്‌ട്രപതിയുടെ ഉത്തരവ് അദ്ദേഹം നിരസിക്കില്ലെന്നാണ് സൂചനയെന്നും റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞദിവസമാണ് കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണര്‍ ആയി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചത്. മിസോറമിലെ നിലവിലെ ഗവർണർ നിർഭയ് ശർമ ഈ മാസം 28നു സ്ഥാനമൊഴിയുന്ന സാഹചര്യത്തിലായിരുന്നു നിയമനം.
കോട്ടയം ജില്ലയിലെ കുമ്മനം സ്വദേശിയായ കുമ്മനം രാജശേഖരന്‍ ആര്‍.എസ്.എസ് പ്രചാരകനായി പ്രവര്‍ത്തിച്ചുവരവേ 2015 ലാണ് ബി.ജെ.പി അധ്യക്ഷനായി ചുമതല ഏറ്റെടുക്കുന്നത്.
Post Your Comments