Kerala

കെവിന്റെ കൊലപാതകത്തിൽ സര്‍ക്കാരിനെ വിമർശിച്ച് അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: കെവിന്റെ കൊലപാതകത്തിൽ സര്‍ക്കാരിനെ വിമർശിച്ച് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ കൊലപാതകം നടത്തിയതിൽ കോണ്‍ഗ്രസ്- ലീഗ്- ബി.ജെ.പി ഗൂഢാലോചനയുണ്ടെന്നും അമേരിക്കന്‍ ചാരസംഘടന ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ ;

തെന്മലയിലെ കെവിന്‍ കൊലയുമായി സി.പി.ഐ‌(എം)നോ വര്‍ഗ ബഹുജന സംഘടനകള്‍ക്കോ യാതൊരു ബന്ധവുമില്ല. ദുരഭിമാന കൊലയ്‌ക്ക് പാര്‍ട്ടി പണ്ടേ എതിരാണ്. പോളിറ്റ് ബ്യൂറോ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ ഡിഫി പ്രവര്‍ത്തകരല്ല. ഇവരെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് കഴിഞ്ഞ വര്‍ഷം പുറത്താക്കിയതാണ്.

നിര്‍ണായകമായ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ദിവസം കൊലപാതകം നടത്തിയതിനു പിന്നില്‍ കോണ്‍ഗ്രസ്- ലീഗ്- ബിജെപി ഗൂഢാലോചനയുണ്ട്. പൊലീസ് അക്കാര്യം അന്വേഷിക്കണം. ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ അമേരിക്കന്‍ ചാരസംഘടന ശ്രമിക്കുന്നതായും വിശ്വാസയോഗ്യമായി അറിയുന്നു.

ജനകീയ സര്‍ക്കാരിന്റെയും ജനകീയ പൊലീസിന്റെയും സല്‍പേരിനു കളങ്കം ചാര്‍ത്താനുളള കുത്സിത ശ്രമത്തെ എല്ലാ ജനാധിപത്യ വിശ്വാസികളും ചേര്‍ന്നു പരാജയപ്പെടുത്തണം.

 

also read ; കെവിന്റെ കൊലപാതകം പൊലീസിന്റെ മാത്രം തെറ്റാക്കി മാറ്റി തടിതപ്പാനുള്ള ശ്രമം നടക്കില്ല; പിണറായി വിജയനെതിരെ വിമർശനവുമായി ശോഭ സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button