Kerala

കെവിന്റെ കൊലപാതകം പൊലീസിന്റെ മാത്രം തെറ്റാക്കി മാറ്റി തടിതപ്പാനുള്ള ശ്രമം നടക്കില്ല; പിണറായി വിജയനെതിരെ വിമർശനവുമായി ശോഭ സുരേന്ദ്രന്‍

കൊച്ചി: കെവിന്റെ കൊലപാതകം പൊലീസിന്റെ മാത്രം തെറ്റാക്കി മാറ്റി തടിതപ്പാനുള്ള ശ്രമം നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ വിമർശനം. ‘ചിലത് പറഞ്ഞേ തീരൂ.. കെവിന്റെ കൊലപാതകം പൊലീസിന്റെ മാത്രം തെറ്റാക്കി മാറ്റി തടിതപ്പാനുള്ള ശ്രമം നടക്കില്ല പിണറായി വിജയന്‍ സഖാവേ. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനിടയ്ക്ക് കേബിള്‍ തകരാറിലാക്കി ജനങ്ങളെ കെവിന്റെ കൊലപാതകവും അതിലുള്ള ഡിവൈഎഫ്ക്കാരുടെ ബന്ധവും അറിയിക്കാതിരിക്കാന്‍ ഉള്ള ശ്രമം ഒന്നും നടക്കില്ല സഖാക്കളെ. നിങ്ങളുടെ വിധി ജനങ്ങള്‍ തന്നെ എഴുതുമെന്ന് അവർ ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി.

വീഡിയോ കാണാം;

 

shortlink

Related Articles

Post Your Comments

Related Articles


Back to top button