മസ്‌കറ്റ്: ഒമാനിലെ പ്രവാസി ഇന്ത്യക്കാര്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കണമെന്ന് ഇന്ത്യന്‍ എംബസിയുടെ നിർദേശം. വരുന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. ചീഫ് ഇലക്ടറല്‍ ഓഫിസറുടെ വെബ്‌സൈറ്റ് വഴിയും പോസ്റ്റ് വഴിയും പട്ടികയില്‍ പേര് ചേര്‍ക്കാവുന്നതാണ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ മുഴുവന്‍ പ്രവാസികളും പങ്കാളികളാകണമെന്നും അതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെന്നും എംബസി വ്യക്തമാക്കി.
Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉമ്മന്‍ ചാണ്ടിയുടെ എട്ടു ചോദ്യങ്ങള്‍
Post Your Comments