ന്യൂഡല്‍ഹി: 2019ലും നരേന്ദ്രമോദി തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമെന്ന് മെഗാ ടൈംസ് ഗ്രൂപ്പ് സര്‍വേ. മോദി ഇന്ത്യയില്‍ നടപ്പിലാക്കിയ ജി.എസ്ടി പൂര്‍ണമായും വിജയമായിരുന്നെന്നും മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ വീണ്ടും അധികാരത്തില്‍ വരാനാണ് ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നതെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ 71.9 ശതമാനം ഇന്ത്യക്കാര്‍ നരേന്ദ്രമോദിക്ക് വോട്ടുചെയ്യുമെന്നും സര്‍വേയില്‍ പങ്കെടുത്ത 8,44, 646 പേരില്‍ 71 ശമതാനം പേരും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്ക് വോട്ട് ചെയ്യുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 73.3 ശതമാനം പേരും ആഗ്രഹിക്കുന്നത് മോദി അധികാരത്തില്‍ വരാനാണ്.
ഇന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിയാലും ജനസമ്മതിയുള്ള പ്രധാനമന്ത്രിയായി നരേന്ദ്രമോദി തുടരുമെന്നും വെറും 16.1 ശതമാനം ജനങ്ങള്‍ മാത്രമാണ് മോദിക്ക് പുറമേ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുമെന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ചത് 11.93 ശതമാനം പേര്‍ മാത്രമാണ്.
മികച്ച ഭരണമാണ് മോദി സര്‍ക്കാരിന്റേതെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 47.4 ശതമാനം പേരും സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. നല്ലതാണെന്ന് 20.6 ശതമാനം പറയുമ്പോള്‍ മോശം പ്രകടനമാണ് മോദി കാഴ്ചവെച്ചതെന്നാണ് 20.55 ശതമാനം പേരും സാക്ഷ്യപ്പെടുത്തുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഇന്ന് നാല് വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഈ അവസരത്തിലാണ് മെഗാ ടൈംസ് ഗ്രൂപ്പ് സര്‍വേ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
Post Your Comments