KeralaUncategorized

വായ്പ തട്ടിപ്പുകേസില്‍ പ്രമുഖ ജുവലറി എംഡി അറസ്റ്റില്‍

ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ പ്രമുഖ ജുവലറി എം.ഡി അറസ്റ്റില്‍. വെള്ളിയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്ബിഐ നേതൃത്വം നല്‍കുന്ന 14 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് 824.15 കോടി രൂപ വായ്പയെടുത്ത് തിരിച്ചടവ് മുടക്കി എന്നതാണ് ജുവലറിക്കെതിരെയുള്ള കേസ്.

ചെന്നൈ ആസ്ഥാനമായുള്ള ജുവലറി ശൃംഖലയായ കനിഷ്‌ക ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ഭൂപേഷ് കുമാര്‍ ജെയ്ന്‍ ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഭൂപേഷ് കുമാറിനെ ജൂണ്‍ എട്ടുവരെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. കനിഷ്‌ക ഗോള്‍ഡ് എടുത്ത വായ്പത്തുക പലിശയടക്കം ആയിരം കോടി രൂപയായതായി ജനുവരിയില്‍ എസ്ബിഐ അധികൃതര്‍ സിബിഐക്കു പരാതി നല്‍കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button