പനാജി: സുഹൃത്തിനൊപ്പം ബീച്ചിലെത്തിയ പെൺകുട്ടിയെ അക്രമി സംഘം കൂട്ടബലാല്‍സംഗത്തിനിരയാക്കി. സൗത്ത് ഗോവയിലെ സെറാനാബാട്ടിം ബീച്ചില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. മൂന്ന് പേരടങ്ങുന്ന അക്രമി സംഘമാണ് ആണ്‍സുഹൃത്തിന് മുന്നില്‍വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ എടുത്ത അക്രമികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്തു.
ALSO READ: വീട്ടമ്മയെ മയക്കി കിടത്തി പീഡിപ്പിച്ചു, നഗ്നദൃശ്യം പകര്‍ത്തി 45 ലക്ഷം തട്ടി
തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകി. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും, പെണ്‍കുട്ടിയുടെ വൈദ്യപരിശോധനാ റിപ്പോർട്ട് വരാനുണ്ടെന്നും, നടപടി ഉടൻ എടുക്കുമെന്നും പോലീസ് അറിയിച്ചു.
Post Your Comments