Uncategorized

വീട്ടമ്മയെ മയക്കി കിടത്തി പീഡിപ്പിച്ചു, നഗ്നദൃശ്യം പകര്‍ത്തി 45 ലക്ഷം തട്ടി, സംഭവം പയ്യന്നൂരില്‍

കണ്ണൂര്‍: വീട്ടമ്മയെ മയക്കി കിടത്തി പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി 45 ലക്ഷം രൂപ തട്ടി. വീട്ടമ്മയുടെ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കടന്നപ്പള്ളി സ്വദേശിനിയായ 34കാരിയാണ് പരാതിയുമായി പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് കോടതിയില്‍ പരാതി സമര്‍പ്പിച്ചത്.

40കാരനായ വി.നന്ദകുമാറിനെതിരെയാണ് പോലീസ് കേസെടുത്തത്. 2016 ലാണ് സംഭവത്തിന്റെ തുടക്കം. പയ്യന്നൂരിലെ ഒരു സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു വീട്ടമ്മ. ഇതിനിടെ നന്ദകുമാര്‍ വീട്ടമ്മയുമായി പരിചയത്തിലാവുകയും മറ്റൊരു ജോലി ശരിയാക്കി കൊടുക്കുകയും ചെയ്തു. ശേഷം മറ്റൊരു സ്ഥാപനം ആരംഭിക്കാന്‍ വീട്ടമ്മയെയും ഭര്‍ത്താവിനെയും നിര്‍ബന്ധിച്ചു. തുടര്‍ന്ന് പാര്‍ട്ണര്‍ഷിപ്പ് എടുപ്പിച്ചു.

also read:ഫോണില്‍ യുവതികളുടെ നഗ്നചിത്രങ്ങൾ പകർത്തി ; ബസ് ജീവനക്കാരന്റെ ചതിയിൽപ്പെട്ടത് നിരവധി സ്ത്രീകൾ

സ്ഥാപനത്തിന്റെ ആവശ്യത്തിനെന്നും പറഞ്ഞ് വീട്ടമ്മയെയും കൂട്ടി നന്ദകുമാര്‍ നാഗ്പൂരിലേക്ക് പോയി. തുടര്‍ന്ന് അവിടെവെച്ച് മയക്കി കിടത്തി നന്ദകുമാര്‍ പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് നഗ്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് ഈ ചിത്രങ്ങള്‍കാട്ടി വീട്ടമ്മയെ പ്രതി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തു.

ഭീഷണിയെ തുടര്‍ന്ന് ഭര്‍ത്താവിന്റെ പേരിലുള്ള സ്വത്ത് മറ്റൊരാളെ ഭര്‍ത്താവായി ചൂണ്ടിക്കാട്ടി പയ്യന്നൂരിലെ ഒരു സഹകരണ ബാങ്കില്‍ പണയം വെച്ച് 45 ലക്ഷം രൂപ വായ്പ എടുത്ത് നന്ദകുമാറിന് നല്‍കിയതെന്നുമാണ് വീട്ടമ്മ പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button