തിരുവനന്തപുരം: റംസാന് പ്രമാണിച്ച് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെ.എസ്.ആര്.ടി.സി. ജൂണ്‍ 13 മുതല്‍ 17വരെ അഞ്ച് ദിവസത്തേക്കാണ് കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്നും മൈസൂര്‍, ബംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും കെ.എസ്.ആര്.ടി.സി സർവീസ് നടത്തുക. അവധി ദിവസങ്ങളുമായും ആഴ്ചാവസാന അവധിയുമായും ബന്ധപ്പെട്ടാണ് ഈ സര്‍വീസുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
അതേസമയം ബംഗളുരൂ, കൊല്ലൂര്‍ മൂകാംബിക, നാഗര്‍കോവില്‍, തെങ്കാശി, കോയമ്പത്തൂര്‍, മംഗലാപുരം, കന്യാകുമാരി, മൈസൂര്‍, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി എന്നീ സര്‍വീസുകള്‍ മുടക്കം കൂടാതെ ഈ കാലയളവില്‍ കൃതൃമായി നടത്തുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments