ശ്രീനഗര്‍ : സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാകിസ്ഥാന്‍ കാശ്മീരിലേക്ക് തീവ്രവാദികളെ അയക്കുന്നത് അവസാനിപ്പിക്കണമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. സമാധാന അന്തരീക്ഷം തുടരുകയാണെങ്കില്‍ സൈന്യം വെടിനിര്‍ത്തല്‍ തുടരാന്‍ തയാറാണെന്നും എന്നാല്‍ തീവ്രവാദികളുടെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തില്‍ നടപടിയുണ്ടായാല്‍ ഉടന്‍ മറിച്ചുചിന്തിക്കേണ്ടിവരുമെന്നും അദ്ദേഹം പറയുകയുണ്ടായി.
Read Also: നിപ്പയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഉത്തരമായി ആരോഗ്യവകുപ്പിന്റെ പുതിയ ആപ്ലിക്കേഷൻ
തീവ്രാവാദികളുടെ നുഴഞ്ഞുകയറ്റത്തെ സഹായിക്കാനാണ് അതിര്‍ത്തിയിലെ ആക്രമണങ്ങൾ. അതിര്‍ത്തിയില്‍ സമാധാനം ഉണ്ടാകണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായാല്‍ നമ്മുടെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടാകും. ജമ്മു കാശ്‌മീരിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി അവസാനിപ്പിച്ചത് സമാധാനത്തിന്റെ വില ജനങ്ങളെ മനസിലാക്കിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ബിവിൻ റാവത്ത് കൂട്ടിച്ചേർത്തു.
Post Your Comments