കടയ്ക്കല്‍: പരുന്തിനെ ഭയന്ന് വീടിനു പുറത്തിറങ്ങാന്‍ കഴിയാതെ ഒരു കുടുംബം. കീരിപുറം നാന്‍സ് മന്‍സിലില്‍ നൗഷാദും കുടുംബവുമാണ് പരുന്തിന്റെ ശല്യം മൂലം കഷ്ടപ്പെടുന്നത്. വീടിന്റെ ടെറസിലും മുന്‍വശത്തു ഗേറ്റിലും സമീപത്തെ മരങ്ങളിലുമാണ് പരുന്ത് താമസിക്കുന്നത്. വീട്ടിലുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ പരുന്ത് ആക്രമിക്കാന്‍ എത്തും.
Read Also: പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് ധരിക്കുന്നതിന് വിലക്ക്
വീടിനു സമീപത്തെ വഴിയിലൂടെ പോകുന്ന സ്‌കൂള്‍ കുട്ടികളെ ആക്രമിക്കുന്നതും പരുന്ത് ഹോബിയാക്കിയിരിക്കുകയാണ്. കുട്ടികള്‍ പോകുമ്പോള്‍ പറന്നെത്തി ചിറക് കൊണ്ട് തട്ടിയിടാനാണ് ശ്രമിക്കുന്നത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഇന്നലെ അഞ്ചൽ വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരുന്തിനെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും പരുന്ത് പറന്നകലുകയായിരുന്നു. ഇപ്പോൾ പരുന്ത് തിരിച്ച് വരുന്നത് പ്രതീക്ഷിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.
Post Your Comments