സിഡ്നി: വേനൽക്കാലത്ത് കാടിന് തീപിടിക്കുക സാധാരണ സംഭവമാണ്. എന്നാൽ കാടിന് തീയിടുന്നത് ആ കാട്ടിലെത്തന്നെ താമസക്കാരായ പരുന്തുകളയാലോ?. ശാസ്ത്രലോകത്തെ ഞെട്ടിക്കുന്ന ആ കാഴ്ചയയാണ് ഓസ്ട്രേലിയൻ കാടുകളിൽ കാണാൻ കഴിഞ്ഞത്. കാട്ടുതീ വ്യാപകമായതിന് ശേഷമാണ് തീപിടുത്തത്തിന്‍റെ കാരണം തേടി ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയത്.
ബ്ലാക്ക് കെറ്റ്, വിസ്ലിംഗ് കൈറ്റ്, ബ്രൗണ്‍ ഫാല്‍ക്കണ്‍ എന്നീ ഇനം പരുന്തുകളാണ് അടുത്തിടെ ഓസ്ട്രേലിയയിലുണ്ടായ കാട്ടുതീയ്ക്ക് കാരണക്കാർ. ഇരയെ പിടികൂടാനുള്ള തന്ത്രപരമായ നടപടിയായാണ് ഇവ കാടിന് തീ ഇടുന്നത്. ചെറുജീവികളെയും ഇഴജന്തുക്കളെയും വലിയ പ്രാണികളെയുമൊക്കെ വേട്ടയാടുന്ന ഇരപിടിയന്‍മാരായ ഇവയെ ‘റാപ്റ്ററുകള്‍’ എന്നാണ് പൊതുവെ വിളിക്കാറ്.
ഒരു തരത്തിലും കാട്ടുതീ പടരാന്‍ സാധ്യതയില്ലാത്ത മേഖലയിലും തീ വ്യാപകമായതിന് പിന്നില്‍ പരുന്തുകളുടെ വേട്ടയാടലെന്നാണ് ജേണല്‍ ഓഫ് എത്ത്നോബയോളജി വിശദമാക്കുന്നത്. റോഡ് സൈഡുകളില്‍ നിന്ന് തീകൊള്ളികൾ കൊണ്ടുപോയാണ് അവ കാടിന് തീവെക്കുന്നത്.മറ്റ് ഇടങ്ങളില്‍ നിന്ന് തീക്കൊള്ളികളുമായി കിലോമീറ്ററുകള്‍ പറക്കാനും ഇവ മടിക്കാറില്ലെന്നാണ് പഠനം തെളിയിക്കുന്നത്.
Post Your Comments